നട്ടുച്ച നേരം നേരി
പൊരി നേരം
നാട്ടാരും വീട്ടാരും
നാല്‍കവലയിലെ
നങ്ങേലി വരെ
ഓടി വരുന്നു
എന്തൊക്കെയോ
പിച്ചും പേയും
പറഞ്ഞു കൊണ്ട്
ഞാനും
അവരുടെ കൂടെ കൂടി
കലപില ശബ്ദം
കല പില കല പില
ശബ്ദം മാത്രം
ഉച്ചരിച് അവര്‍ നീങ്ങി
കൂടെ ഞാനും
എപ്പഴാ സംഭവം
എന്ന് ഒരാള്‍
ഇശിയായി
എന്ന് വേറൊരാള്‍
എത്രയുണ്ട് എന്ന്
മറ്റൊരുത്തി
ഇത്തിരി കൂടുതല്‍
ആണ് എന്ന്
വേറൊരുത്തി
ആരാപ്പ അത്
എന്ന് നങ്ങേലി
എല്ലാവരും ഓടി
വരുന്നു
അട്ടഹസിക്കുന്നു
ആക്രോശിക്കുന്നു ,,
കൊല്ലല്ലേ കൊല്ലല്ലേ
എന്ന് ഞാനും
എല്ലാം ഒരു സ്വപ്നം
വിറളി പിടിച്ച വില്ലാളി
വീരന്റെ സ്വപ്നം
ഓര്‍ത്തെടുക്കാന്‍ ഇടയ്ക്ക്
ഇതും ഒരു കോമാളിത്തരം
No comments:
Post a Comment